
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു എവിക്ഷനായിരുന്നു ജിസേലിന്റേത്. ജിസേൽ പുറത്ത് പോകുമെന്ന് മത്സരാർത്ഥികളോ പ്രേക്ഷകരോ കരുതിയിരുന്നില്ല. പുറത്തായി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത്രയും കണ്ടന്റ് തരുന്ന ഒരു മത്സരാർത്ഥി എങ്ങനെ എവിക്ട് ആയി എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴിതാ അനീഷിനെ കുറിച്ച് ജിസേൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നല്ല ഹൃദയത്തിന്റെ ഉടമയാണ് അനീഷേന്നാണ് ജിസേൽ പറയുന്നത്. അദ്ദേഹം ജയിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു. ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ജിസേലിന്റെ പ്രതികരണം.
"എല്ലാവരോടും ഒരു അകലം പാലിച്ചിരുന്ന ആളാണ് അനീഷ്. അത് ബ്രേക്ക് ചെയ്യാൻ താൻ ശ്രമിച്ചിരുന്നു. അതിനുവേണ്ടിയാണ് കണ്ണാം തുമ്പി പാട്ടും ഒക്കെ പാടിയത്. അനീഷേട്ടൻ ക്യൂട്ട് ആണ്. നല്ല മനുഷ്യൻ ആണ്. തനിക്ക് ഇഷ്ടം ആണ്. നിങ്ങൾ ഒരു ഹസ്ബാൻഡ് മെറ്റീരിയൽ ആണെന്ന് താൻ എന്നും പറയുമായിരുന്നു. കാരണം അദ്ദേഹം ഭയങ്കര സത്യസന്ധൻ ആണ്. ഞങ്ങൾ ഒരു ടീം അപ് ആയതാണ്. നല്ല ഹൃദയം ഉള്ള ആളാണ്. അദ്ദേഹം ജയിക്കണം എന്നാണ് എന്റെ ആഗ്രഹം." - ജിസേൽ പറഞ്ഞു.
ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നതിനു ശേഷമുണ്ടായ അനുഭവത്തെ കുറിച്ചും താരം തുറന്നുപറഞ്ഞു. പുറത്തിറങ്ങിയതിനു ശേഷം തനിക്ക് നെഗറ്റീവ് അല്ല ലഭിച്ചതെന്നും ആളുകൾ സ്നേഹിക്കുന്നത് കണ്ടപ്പോൾ താൻ ഇമോഷണൽ ആയെന്നും താരം പറഞ്ഞു. "64 ദിവസം കൊണ്ട് എനിക്ക് സൗഹൃദം കിട്ടി. സ്നേഹം കിട്ടി. അതുമായിട്ടാണ് താൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. ആര്യനേയും അക്ബറിനെയും അനീഷിനെയും ഇഷ്ടമാണ്. അവർ ആരെങ്കിലും ജയിക്കണം എന്നാണ് തന്റെ ആഗ്രഹം." - താരം കൂട്ടിച്ചേർത്തു.