
ബിഗ് ബോസ് മലയാളം തുടങ്ങി സീസൺ ഏഴിൽ എത്തി നിൽക്കുമ്പോൾ, ഷോയിൽ കപ്പടിച്ചവരെക്കാളും പ്രശസ്തി നേടിയത് മറ്റുള്ള താരങ്ങൾ ആണ്. അത്തരത്തിൽ ബിഗ് ബോസിലെത്തി പ്രശസ്‌തയായ താരമാണ് വൈബർ ഗുഡ് ദേവു എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവി. ബിഗ് ബോസിന്റെ അഞ്ചാം സീസണിലാണ് ദേവു മത്സരാർത്ഥിയായെത്തി ജനശ്രദ്ധ നേടിയത്. ബിഗ് ബോസ് ഏഴാം സീസണിലെ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ശ്രീദേവി.
ഏഴാം സീസണിൽ ഇതുവരെ ഉണ്ടായിരിക്കുന്ന വിവാദങ്ങളും അതുപോലെയുള്ള സംഭവ വികാസങ്ങളും ഒക്കെ എടുത്തുപറയുന്നുണ്ട് താരം. ആര്യൻ-ജിസേൽ വിവാദവും മറ്റും തുറന്ന് സംസാരിച്ച ശ്രീദേവി, ഉടൻ തന്നെ ബിഗ് ബോസിൽ നിന്ന് ആദില-നൂറ ഇവരിൽ ഒരാൾ പുറത്താകുമെന്നാണ് പറയുന്നത്.
"ബിഗ് ബോസിനെ കുറിച്ച് ആധികാരികമായി പറയാനുള്ള ഒരു കഴിവ് ഒന്നും എനിക്കില്ല. ഞാനും മുൻ മത്സരാർത്ഥിയാണ്. ആദ്യമൊക്കെ നമ്മൾ പകച്ചുപോവും. കൊറേ കാലം അനീഷിന്റെ പിന്നാലെയായിരുന്നു ഇത് പോയിരുന്നത്. ഇപ്പോൾ തന്നെ നാലോ അഞ്ചോ കുത്സിത കഥകൾ അവിടെ വന്നുകഴിഞ്ഞു. അത് ഇവിടെ കൂടിവരുന്നു എന്നതാണ് പ്രത്യേകത.
ആര്യൻ-ജിസേൽ പ്രശ്‌നത്തിൽ ഒരുപാട് കാര്യങ്ങളുണ്ട്. ഒന്നാമത്തെ കാര്യം എന്തെന്നാൽ, അവർ ഉമ്മ വച്ചുവെന്ന് കരുതി ഒന്നും സംഭവിക്കാൻ പോവുന്നില്ല. രണ്ടാമത് ജിസേൽ പറഞ്ഞത് പോലെ അവർ രണ്ട് പേരും ഇന്റിവിജ്വൽ ആണ്, വേറെ കമ്മിറ്റ്മന്റ് ഒന്നുമില്ല, ഭാര്യയില്ല ഭർത്താവില്ല. അപ്പൊ അവർക്ക് ഉമ്മ വച്ചു എന്ന് തന്നെ പറയാം. അതൊരു വശം. മൂന്നാമത്തെ എന്തെന്നാൽ അപ്പുറത്തെ ബെഡിൽ എത്തിനോക്കേണ്ട കാര്യമില്ല. പുതപ്പിട്ടിട്ട് എന്താണ് എന്ന് നമുക്ക് അറിയില്ല.
അതങ്ങനെ നോർമൽ ആയിട്ട് മലയാളം ബിഗ് ബോസ് ഓഡിയൻസ് കാണില്ല. അത് ഗെയിം കളിയ്ക്കാൻ പോയ ഇടമാണ്. ആ ക്ലിപ്പ് കാണിക്കണം എന്ന് ആരും പറഞ്ഞില്ല. എന്തോ അവിടെ നടന്നിട്ടുണ്ടെന്ന് ആളുകൾ വിശ്വസിക്കുന്നു. എനിക്ക് തോന്നുന്നത് അങ്ങനെയൊരു കണ്ടന്റ് കിട്ടിയാൽ അവർ വിട്ടുകളയുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? കഴിഞ്ഞ തവണ സായിയും ഭാര്യയും ഉമ്മ വച്ചില്ലേ? ഇതൊക്കെ എന്തിനാണ് ബിഗ് ബോസ് നോക്കുന്നത്.
ലക്ഷ്‌മി ഡ്രസ് മാത്രമല്ല, അവിടെ എന്താണ് പറയേണ്ടത് എന്നുള്ള ഡയലോഗ് വരെ പാക്ക് ചെയ്‌താണ് കൊണ്ട് പോയേക്കുന്നത്. അതിനുള്ളില്ലേ അന്തരീക്ഷം വളരെ വൃത്തികെട്ട അന്തരീക്ഷമാണ്. അവിടെ പെട്ടെന്ന് ഇങ്ങനെയൊരു സംഭവം വരുമ്പോൾ ഒനീൽ ഒക്കെ ഹാൻഡിൽ ചെയ്‌ത രീതി വളരെ നന്നായിരുന്നു. ലക്ഷ്‌മിയോട് പ്രതികരിച്ച രീതി മികച്ചതായിരുന്നു. ലാലേട്ടൻ വന്നപ്പോഴും അങ്ങനെയായിരുന്നു.
അവിടെ ശ്രദ്ധിച്ചു കേൾക്കുന്നതും കാര്യങ്ങൾ മനസിലാക്കുന്നതും അനീഷ് തന്നെയാണ്. മിണ്ടരുത് എന്ന് പറഞ്ഞ ടാസ്‌കിൽ അനീഷ് ബ്രില്ലിയൻറ് ഗെയിം തന്നെയാണ് കളിച്ചത്. ഇത്തവണത്തെ ബിഗ് ബോസിൽ ഇരിക്കാൻ പറഞ്ഞാൽ നിൽക്കണം. അങ്ങനത്തെ ഒക്കെ രീതികളാണ്. അവിടെ റോസ്‌റ്റ് ചെയ്യാൻ ആണെങ്കിൽ ഞാൻ തിരഞ്ഞെടുക്കുക ആര്യനും ജിസേലിനെയും ആയിരിക്കും. പറ്റുമെങ്കിൽ അവരുടെ ബെഡ് മാറ്റിയിടണം.
ആദിലയുടെ ഒരു വിഷയം എന്താണെന്ന് വച്ചാൽ റിയാസ് വന്ന് ലക്ഷ്‌മിയെ പൊരിക്കുമ്പോൾ ആദിലയ്ക്ക് ഭയങ്കര സപ്പോർട്ട് ഉണ്ടായിരുന്നു. അവരെ പറ്റി പറഞ്ഞത് തെറ്റ് തന്നെയായിരുന്നു. എല്ലാവരും ലക്ഷ്‍മിയെ ഇട്ടുകൊടുക്കുന്നത് പോലെ തോന്നി. ആദില-നൂറ എന്നിവരിൽ ഒരാൾ ഔട്ട് ആകും. റിയാസ് വന്നിട്ട് വലിയ കാര്യമുണ്ടായി എന്ന് തോന്നുന്നില്ല." - ശ്രീദേവി പറയുന്നു.