
ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർത്ഥികൾ ക്വാളിറ്റിയില്ലാത്തവരെന്ന് ബിഗ് ബോസിലെ മുൻ മത്സരാർത്ഥിയും മേക്കപ്പ് ആർട്ടിസ്റ്റുമായ ജാന്മോണി ദാസ്. അനീഷ് ലോക പെണ്ണച്ചിയാണെന്നും ഷാനവാസ് മോശം മത്സരാർത്ഥിയാണെന്നും ജാന്മോണി ദാസ് ആരോപിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ആരോപണം.
“ബിന്നി ഇന്നലെ ശപിച്ചു, നോറ ശപിച്ചു. അതിനൊന്നും കുഴപ്പമില്ല. എന്നോട് മാത്രം എന്താണ് ആൾക്കാർക്ക് പ്രശ്നമെന്നറിയില്ല. ജിസേൽ മലയാളം പറഞ്ഞാൽ ക്യൂട്ട്. ഞാൻ പറഞ്ഞാൽ, മലയാളത്തിനായി ഒന്നമർത്തുക. എന്താ ഈ ബിഗ് ബോസിൽ നടക്കുന്നത്? സെലക്ഷൻ നല്ലതാണോ? അനീഷ് ലോക പെണ്ണച്ചി. പിടിച്ച് രണ്ട് അടികൊടുക്കണം.”- ജാന്മോണി പറഞ്ഞു.
“ഷാനവാസ് എന്താ ചെയ്യുന്നത് ആ വീട്ടിൽ. ജിസേലിൻ്റെ ഷഡ്ഡിയും ബ്രായും നോക്കി നടക്കുകയല്ലേ. എനിക്ക് ദേഷ്യം വരുന്നു. അയാളെന്തിനാണ് സ്ത്രീകളുടെ അടിവസ്ത്രത്തിൽ നോക്കുന്നത്? ഷഡ്ഡിയും ബ്രായും നോക്കാനാണോ അവൻ ബിഗ് ബോസിൽ പോയത്. നിക്കറിട്ട് അവൻ നോമിനേഷൻ കൊടുത്തിട്ട് പറയുന്നു, ജിസേലിൻ്റെ വസ്ത്രധാരണം മലയാളി ഓഡിയൻസിന് പറ്റിയതല്ലെന്ന്. നമുക്ക് കുറച്ച് ക്ലാസുണ്ടായിരുന്നു. എല്ലാവരും രേണു സുധിയുടെ പിന്നാലെ ഓടി നടക്കുന്നു. നിങ്ങൾക്ക് സ്വന്തമായി കണ്ടൻ്റില്ലേ.”- ജാന്മോണി ചോദിക്കുന്നു.
“ഇപ്പോൾ അനീഷ് ചെയ്യുന്ന തെറ്റുകൾ എന്തുകൊണ്ടാണ് പറയാത്തത്? അനുമോൾ ഒരു ആർട്ടിസ്റ്റല്ലേ. അവരെ കണ്ടിട്ടില്ലെന്നാണ് അനീഷ് പറഞ്ഞത്. അവൻ ലോക പെണ്ണച്ചിയാണ്. അനുമോളിനോട് സംസാരിക്കേണ്ട രീതി അങ്ങനെയാണോ? ആർട്ടിസ്റ്റിനെ ബഹുമാനിക്കണം. അനുമോളിനെ കണ്ടില്ലെങ്കിൽ അത് അവൻ്റെ പ്രശ്നമാണ്.”- ജാന്മോണി കൂട്ടിച്ചേർത്തു.