

ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഇനി എട്ടു ദിവസങ്ങൽ മാത്രം ബാക്കി. ഇതിൽ ആരാകും ബിഗ് ബോസ് കപ്പ് ഉയർത്തുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. എന്നാൽ ഇതിനിടെ എല്ലാവരേയും ഞെട്ടിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. വിവാദങ്ങളും സംഘർഷങ്ങളും മാത്രം നിറഞ്ഞുനിന്ന വീട്ടിൽ സൗഹൃദങ്ങളാണ് കാണുന്നത്. ഇതിൽ എടുത്ത് പറയേണ്ട കാര്യം അനുമോളെ അനീഷ് പ്രൊപ്പോസ് ചെയ്തതാണ്.
ഇപ്പോഴിതാ ഇതിനെ കുറിച്ച് അനുമോളുടെ കുടുംബം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'അനുവിന് ഇഷ്ടമാണെങ്കിൽ നടത്തി കൊടുക്കുമെന്നാണ് കുടുംബം പറയുന്നത്.' ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കുടുംബം പ്രതികരിച്ചത്.
"അനു ഭക്ഷണം പാകം ചെയ്യുന്നയാളല്ല. മാഗി പോലുള്ളവ മാത്രമെ ഉണ്ടാക്കാറുള്ളു. ഇപ്പോൾ അവൾ ഒരു കുടുംബിനിയായി. ഇനി കെട്ടിച്ച് വിട്ടാലും ടെൻഷനില്ല. ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത് എങ്ങനെയാണെന്ന് അറിയില്ല. എല്ലാം പഠിച്ചു."; അവർ പറയുന്നു.
"അനുമോൾക്ക് അനീഷ് ഒരു സഹോദരനെ പോലെയാണ്. തമാശയ്ക്ക് ആകും. പുറത്തുള്ളവർ അനീഷ്-്അനുമോൾ കോമ്പോ ആഘോഷിക്കുന്നുണ്ട്. അനീഷും അനുവും ഓപ്പോസിറ്റ് ക്യാരക്ടറാണ്. അനുവിന് ഇഷ്ടമാണെങ്കിൽ അങ്ങനൊരു പ്രപ്പോസൽ അനീഷിന്റെ ഭാഗത്ത് നിന്ന് വന്നാൽ നടത്തി കൊടുക്കും. രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകും. പങ്കാളിയെ കുറിച്ച് അവൾക്ക് അവളുടെതായ ഇഷ്ടമുണ്ട്. അങ്ങനെയുള്ള ഒരാളെയാകും അവൾ വിവാഹം കഴിക്കുക. അനുമോൾക്ക് റിലേഷൻ ഇല്ല. അങ്ങനെയുണ്ടെങ്കിൽ അത് നടത്തി കൊടുക്കും." ; എന്നാണ് കുടുംബം പറയുന്നത്.