തിരുവനന്തപുരം : നരുവാമൂട് മൊട്ടമൂട് പറമ്പുകോണത്ത് രണ്ടേമുക്കാല്‍ വയസുള്ള കുഞ്ഞിനെ അങ്കണവാടി അധ്യാപിക മുഖത്തടിച്ചതായി പരാതി.അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്.
ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് മർദനമേറ്റ പാടുകൾ അമ്മ കണ്ടത്. മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ടീച്ചര്‍ മര്‍ദിച്ചതായി കണ്ടെത്തിയത്.
ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ അധ്യാപികയോട് വിശദീകരണം തേടി. കുട്ടിയെ അടിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അധ്യാപിക. അധികൃതര്‍ അന്വേഷണ വിധേയമായി അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.