
വെള്ളാങ്ങല്ലൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ എട്ട്, 15 എന്നിവിടങ്ങളിലെ അങ്കണവാടി കം ക്രഷിലേക്ക് (സെന്റര്‍ നമ്പര്‍ 51, 43) ക്രഷ് വര്‍ക്കര്‍ / ക്രഷ് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അതത് വാര്‍ഡില്‍ സ്ഥിരതാമസമുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്ലസ്ടുവും, ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്താം ക്ലാസ്സും ആണ് യോഗ്യത. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം നടത്തുക.
അപേക്ഷകള്‍ മാര്‍ച്ച് 18 ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ വഴിയോ വെള്ളാങ്ങല്ലൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ ലഭിക്കണം. അപേക്ഷയുടെ മാതൃക വെള്ളാങ്ങല്ലൂര്‍ ഐ.സി.ഡി.എസ് ഓഫീസ്, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0480 2865916.