കൊച്ചി : അങ്കമാലി എംഎൽഎയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം. ജോണ്‍ വിവാഹിതനാകുന്നു.അങ്കമാലി സ്വദേശി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകള്‍ ലിപ്‌സിയാണ് വധു. ഇന്റീരിയർ ഡിസൈനറാണ് ലിപ്സി.
തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിൽ വച്ചാണ് മനസമ്മതം നടക്കുക. അങ്കമാലി ബസിലിക്ക പള്ളിയിൽ വച്ച് ഈ മാസം 29നാണ് വിവാഹം നടക്കുക. ഒരു വര്‍ഷം മുന്‍പ് തന്നെ നിശ്ചയിച്ചതായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ പരിപാടികള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.