കൊച്ചി: അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്.കുഞ്ഞിനെ അമ്മൂമ്മ റോസ്‌ലി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി.
കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മറിയം സാറയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മ റോസ്‌ലി(60)യുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്നാണ് വിവരം.ഇവർക്ക് മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കും.നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കുഞ്ഞിന്റെ കഴുത്തിലാണ് മുറിവുണ്ടായിരുന്നത്. മുറിവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.