അനസ്തേഷ്യ ടെക്നീഷ്യൻ ഒഴിവ് | Vacancy

നവംബർ 14ന് രാവിലെ 11.30ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം
Anesthesia Technician Vacancy
Published on

കണ്ണൂർ: കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ അനസ്തേഷ്യ ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. നവംബർ 14ന് രാവിലെ 11.30ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്‌നോളജി കോഴ്‌സിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. രണ്ട് ഒഴിവുകളാണുള്ളത്. നിയമനം താൽക്കാലികമായിരിക്കും. (Vacancy)

സർക്കാർ മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകമാണ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അര മണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com