'ഒരാൾ 2 ജോലി ചെയ്യേണ്ടി വരുന്നു, അനീഷ് കടുത്ത ജോലി സമ്മർദ്ദത്തിൽ ആയിരുന്നു, തിരഞ്ഞെടുപ്പ് കമ്മീഷൻ്റേത് ഏകപക്ഷീയമായ നടപടി': MV ജയരാജൻ | Election Commission

ബി.എൽ.ഒ.മാർ നേരിടുന്ന കടുത്ത സമ്മർദ്ദമാണ് ജയരാജൻ്റെ പ്രതികരണത്തിന് അടിസ്ഥാനം
'ഒരാൾ 2 ജോലി ചെയ്യേണ്ടി വരുന്നു, അനീഷ് കടുത്ത ജോലി സമ്മർദ്ദത്തിൽ ആയിരുന്നു, തിരഞ്ഞെടുപ്പ് കമ്മീഷൻ്റേത് ഏകപക്ഷീയമായ നടപടി': MV ജയരാജൻ | Election Commission
Updated on

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരമെന്ന് സി.പി.എം. മുതിർന്ന നേതാവ് എം.വി. ജയരാജൻ. അനീഷ് കടുത്ത ജോലി സമ്മർദ്ദത്തിലായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ്റേത് ഏകപക്ഷീയമായ നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു.(Aneesh was under severe work pressure, Election Commission's action was unilateral, says MV Jayarajan)

ബി.എൽ.ഒ.മാർ നേരിടുന്ന കടുത്ത സമ്മർദ്ദമാണ് ജയരാജൻ്റെ പ്രതികരണത്തിന് അടിസ്ഥാനം. "ഒരാൾ രണ്ട് ജോലി ചെയ്യേണ്ടിവരുന്നു. ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്," അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നടപടിക്രമങ്ങൾക്കുള്ള സമയം നീട്ടണമെന്നും, നടപടിക്രമങ്ങളിൽ വ്യക്തതയുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ എസ്.ഐ.ആർ നടപ്പിലാക്കാൻ സമയം വേണമെന്ന് ബിജെപി ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി തീരുമാനമെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ പുനരാലോചന നടത്തണം. ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും എം.വി. ജയരാജൻ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com