'എന്നാൽ നമ്മുക്ക് വിവാഹം കഴിച്ചാലോ?'; അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ് | Bigg Boss

'അനീഷ്, അനുമോളെ പ്രൊപ്പോസ് ചെയ്തത് വേണ്ടായിരുന്നു, ഇരുവരുടെയും ഗെയിം സ്ട്രാറ്റജിയാകും' എന്ന് പ്രേക്ഷകർ.
Aneesh
Updated on

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ഇനി ഒൻപത് ദിവസം മാത്രമുള്ളപ്പോൾ ഏറെ സംഘര്‍ഷഭരിതവും ട്വിസ്റ്റുകളും നിറഞ്ഞ എപ്പിസോഡുകളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ടോപ്പ് ഫൈവിൽ എത്തുന്ന മത്സരാർത്ഥികൾ ആരൊക്കെ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇതിനിടെ പ്രേക്ഷകർക്കിടയിൽ മറ്റൊരു വിഷയം ചർച്ചയാകുകയാണ്. അനുമോൾ-അനീഷ് കോംമ്പോയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.

ഇപ്പോൾ ഹൗസിൽ ഒറ്റപ്പെട്ട് നിൽക്കുന്ന അനുമോളോട് അനീഷ് ആണ് കൂടുതൽ സംസാരിക്കുന്നത്. കഴിഞ്ഞ വീക്കൻഡ് എപ്പിസോഡിൽ മോഹൻലാൽ അനീഷിനോട് അനുമോളുടെ കാര്യം ചോദിച്ചിരുന്നു. ഇതിനു ശേഷം ഇരുവരും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . മറ്റ് മത്സരാർത്ഥികൾ അനുമോൾക്കെതിരെ തിരിഞ്ഞപ്പോഴും അനീഷ് ഒപ്പം നിൽക്കുകയാണ് ചെയ്തത്. എന്നാലിപ്പോൾ ബി​ഗ് ബോസ് പങ്കുവച്ച പുതിയ പ്രെമോ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

അനുമോളോട് അനീഷ് വിവാഹ അഭ്യർത്ഥന നടത്തുന്നതാണ് പ്രെമോയിൽ. ഷോ അവസാനിക്കാൻ 9 ദിവസം ബാക്കി നിൽക്കെയാണ് അനീഷ്, അനുമോളെ പ്രൊപ്പോസ് ചെയ്തിരിക്കുന്നത്. ബി​ഗ് ബോസ് വീട്ടിനു പുറത്ത് ഇരിക്കുന്ന അനുമോളെയും അനീഷിനെയുമാണ് പ്രെമോയിൽ കാണുന്നത്. ഇതിനിടെ, 'എന്നെ കുറിച്ച് അനുമോളുടെ അഭിപ്രായം എന്താണ്?' എന്ന് അനീഷ് ചോ​ദിക്കുന്നു. ഇത് കേട്ട അനുമോൾ, 'ആദ്യം വന്ന സമയത്ത് എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല, പിന്നെ ആർക്കും ഇഷ്ടപ്പെടുന്ന ഒരാളായി' എന്നാണ് പറയുന്നത്.

ഇതിനു പിന്നാലെ, 'എന്നാൽ നമ്മുക്ക് വിവാഹം കഴിച്ചാലോ?' എന്ന് അനീഷ് ചോദിക്കുന്നു. ഇത് കേട്ട അനുമോൾ ഞെട്ടി 'അമ്മേ...' എന്ന് വിളിക്കുന്നതാണ് പിന്നീട് കാണുന്നത്. പ്രെമോ വൈറലായതോടെ, 'അനീഷ്, അനുമോളെ പ്രൊപ്പോസ് ചെയ്തത് വേണ്ടായിരുന്നു' എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിനിടെയിൽ ഇരുവരുടെയും ഗെയിം സ്ട്രാറ്റജിയാകും എന്നാണ് പ്രേക്ഷകർ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com