കൊല്ലം : ധൃതി പിടിച്ചുള്ള എസ്ഐആർ നടപ്പാക്കലിന്റെ ഇരയാണ് മരിച്ച ബൂത്ത് ലെവൽ ഓഫീസർ അനീഷ് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമുണ്ടായ രക്തസാക്ഷിയാണ് അനീഷ്. സംഭവത്തിന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
എസ്ഐആർ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. അതാണ് ബിഹാറിൽ നടന്നത്. ഇത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. ഞങ്ങൾ നിയമപരമായി നേരിടും. സുപ്രീം കോടതിയെ സമീപിക്കും എന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.