Suicide : അനന്തു അജിയുടെ ആത്മഹത്യ : നിധീഷ് മുരളീധരനെ പോലീസ് ചോദ്യം ചെയ്യും, ഒളിവിൽ പോയെന്ന് സൂചന

നിധീഷ് മുരളീധരൻ്റെ കട ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തു.
Suicide : അനന്തു അജിയുടെ ആത്മഹത്യ : നിധീഷ് മുരളീധരനെ പോലീസ് ചോദ്യം ചെയ്യും, ഒളിവിൽ പോയെന്ന് സൂചന
Published on

കോട്ടയം : ആർ എസ് എസ് ശാഖയിൽ നിന്ന് ലൈംഗിക പീഡനം ഉണ്ടായെന്ന് ആരോപണമുന്നയിച്ചതിന് ശേഷം അനന്തു അജി എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിധീഷ് മുരളീധരനെ ചോദ്യം ചെയ്യും. വീഡിയോയിൽ ഇയാളുടെ പേര് വെളിപ്പെടുത്തിയിരുന്നു. (Ananthu Aji Suicide Case)

തമ്പാനൂർ പൊലീസ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിരുന്നു. നിധീഷ് ഒളിവിലാണ് എന്നാണ് സൂചന. സംഭവത്തിൽ ശക്‌തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

നിധീഷ് മുരളീധരൻ്റെ കട ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തു. തകർത്തത് കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വിൽക്കുന്ന കടയാണ്. ഇന്ന് രാവിലെ ഡി വൈ എഫ് ഐ പ്രവർത്തകർ സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com