കോട്ടയം : ആർ എസ് എസ് ശാഖയിൽ നിന്ന് പീഡനം നേരിട്ട് എന്നാരോപിച്ച് അനന്തു അജി എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിധീഷ് മുരളീധരൻ്റെ കട ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തു. (Ananthu Aji Suicide Case)
തകർത്തത് കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വിൽക്കുന്ന കടയാണ്. ഇയാൾ ഒളിവിലാണ് എന്നാണ് വിവരം. ഇന്ന് രാവിലെ ഡി വൈ എഫ് ഐ പ്രവർത്തകർ സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ ലോഡ്ജിലെത്തിയാണ് അനന്തു ജീവനൊടുക്കിയത്.