Train : ആലപ്പുഴ എക്സ്‌പ്രസിലെ വേർപെടുത്തിയ കോച്ചിൽ പുഴുവരിച്ച് അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം : അന്വേഷണം

സ്ത്രീ ഒന്നിലധികം വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്. ഭിക്ഷാടകയാണെന്നാണ് പോലീസിൻ്റെ നിഗമനം.
An unidentified woman's decomposed body was found in a train coach
Published on

ആലപ്പുഴ : സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ യാർഡിൽ അറ്റകുറ്റപ്പണിക്കായെത്തിച്ച, ആലപ്പുഴ എക്സ്‌പ്രസിൽ നിന്ന് വേർപെടുത്തിയ കോച്ചിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം. ഇത് അഴുകി പുഴുവരിച്ച നിലയിലാണ്. (An unidentified woman's decomposed body was found in a train coach)

50 വയസിലേറെ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത് ഫാൻ തകരാറിൽ ആയതിനെ തുടർന്ന് 10 ദിവസത്തിലേറെയായി നിർത്തിയിട്ടിരിക്കുന്ന കോച്ചിൽ നിന്നാണ്. ഇതിന് 7 ദിവസത്തോളം പഴക്കമുണ്ടെന്നാണ് റെയിൽവേ പോലീസ് പറയുന്നത്.

സ്ത്രീ ഒന്നിലധികം വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്. ഭിക്ഷാടകയാണെന്നാണ് പോലീസിൻ്റെ നിഗമനം. ഇവർ സ്റ്റേഷനിലേക്ക് നടക്കുന്ന സി സി ടി വി ദൃശ്യങ്ങൾ കണ്ടെത്തി.

Related Stories

No stories found.
Times Kerala
timeskerala.com