
പാലക്കാട്: ഷൊർണൂരിൽ ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് 3600 രൂപയുടെ ലോട്ടറികളും 350 രൂപയും തട്ടിയെടുത്തു(lottery seller). ഷൊർണ്ണൂർ സ്വദേശിയായ വിനോദ് കുമാറാണ്(60) തട്ടിപ്പിന് ഇരയായത്. ലോട്ടറി വില്പന നടത്തുന്നതിനിടയിൽ മാസ്ക് ധരിച്ചു സ്കൂട്ടറിൽ എത്തിയ അജ്ഞാതൻ ഭാഗ്യധാരയുടെ ഒരു സെറ്റ് ടിക്കറ്റിന് 6000 രൂപ സമ്മാനം ഉണ്ടെന്നും ടിക്കറ്റ് മാറ്റി പണം നൽകണമെന്നും വിനോദ് കുമാറിനോട് ആവശ്യപ്പെട്ടു.
ഇത് വിശ്വസിച്ച വിനോദ് കുമാറിന്റെ കയ്യിൽ 6000 രൂപ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് 500 രൂപയുടെ 5 ഓണം ബമ്പറുകളും, രണ്ട് സെറ്റ് സുവർണ കേരളം ടിക്കറ്റുകളും ഇതിനു പുറമേ 350 രൂപ പണമായും വിനോദ് കുമാർ അജ്ഞാതന് നൽക്കുകയായിരുന്നു. എന്നാൽ അജ്ഞാതൻ നൽകിയ ഭാഗ്യധാര ടിക്കറ്റ് ഏജൻസിയിൽ മാറാൻ എത്തവേയാണ് കബളിപ്പിക്കപെട്ട വിവരം വിനോദ് കുമാർ തിരിച്ചറിഞ്ഞത്. ഇതോടെ ഷൊർണൂർ പൊലീസിൽ പരാതി നൽകുകയിരുന്നു.