കൊല്ലം: കൊല്ലത്ത് കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. പുനലൂർ പത്തനാപുരം റോഡിൽ മുക്കടവ് ജംഗ്ഷനു സമീപത്തെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.കൈകാലുകള്‍ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായാണ് വിവരം.
തോട്ടത്തിൽ ഏറെ നാളുകളായി ടാപ്പിംഗ് ജോലികൾ നടക്കാത്തതിനാൽ പ്രദേശം കാട് പിടിച്ചു കിടക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്താരി ശേഖരിക്കുവാനായി ഇവിടെ എത്തിയ പ്രദേശവാസിയാണ് മൃതദേഹം കണ്ടത്.
പിറവന്തൂര്‍ പഞ്ചായത്തിലെ വന്‍മിള വാര്‍ഡില്‍ മലയോര ഹൈവേയില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടത്. പുനലൂര്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.