AN Shamseer about Rahul Mamkootathil

Rahul Mamkootathil : 'രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക്, തീരുമാനം പ്രതിപക്ഷ നേതാവ് VD സതീശന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ, സഭയിൽ വരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുൽ': സ്പീക്കർ AN ഷംസീർ

ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Published on

തിരുവനന്തപുരം : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്കെന്ന് അറിയിച്ച് സ്പീക്കർ എ എൻ ഷംസീർ. തീരുമാനം എടുത്തത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു. (AN Shamseer about Rahul Mamkootathil)

മാധ്യമങ്ങളോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. സഭയിൽ വരുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രാഹുൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെയാണ് 12 ദിവസത്തെ സമ്മേളനം ആരംഭിക്കുന്നത്. നാല് ബില്ലുകളാണ് സമ്മേളനത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബാക്കി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും സ്പീക്കർ അറിയിച്ചു. ഒക്ടോബർ 10 വരെയാണ് നിയമസഭാ സമ്മേളനം.

Times Kerala
timeskerala.com