"മലയാള സമൂഹത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും നികത്താനാവാത്ത നഷ്ടം"- പ്രൊഫ. എം. കെ. സാനുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ | Prof. M. K. Sanu

മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നല്‍കിയ സാനുമാഷ് കേരളത്തിന്റെ അഭിമാനമാണെന്നും അനുശോചനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
Prof. M. K. Sanu
Published on

എറണാകുളം: പ്രൊഫ. എം. കെ. സാനുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍(Prof. M. K. Sanu) . ”കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നല്‍കിയ സാനുമാഷ് കേരളത്തിന്റെ അഭിമാനമാണെന്നും അനുശോചനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളസമൂഹത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പൊലീസ് തല്ലിച്ചതയ്ക്കുന്ന സന്ദര്‍ഭങ്ങളില്‍ വേദനിക്കുന്ന സാനുമാഷിനെ താൻ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് വൈകുന്നേരമാണ് എറണാകുളത്തെ അമൃത ആശുപത്രിയിൽ ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ എം.കെ സാനു നിര്യാതനായത്.

Related Stories

No stories found.
Times Kerala
timeskerala.com