കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ തലയിടിച്ച് വീണ് വയോധികന് ദാരുണാന്ത്യം

പുത്തൂർ സ്വദേശി വടക്കൂട്ട് വീട്ടിൽ 84 വയസ്സുള്ള പൗലോസ് ആണ് മരിച്ചത്
കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ തലയിടിച്ച് വീണ് വയോധികന് ദാരുണാന്ത്യം
Published on

തൃശൂർ : കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ തലയിടിച്ച് വീണ് വയോധികന് ദാരുണാന്ത്യം. പുത്തൂർ സ്വദേശി വടക്കൂട്ട് വീട്ടിൽ 84 വയസ്സുള്ള പൗലോസ് ആണ് മരിച്ചത്. ഫെബ്രുവരി 28 നായിരുന്നു ശ്വാസ തടസ്സത്തെ തുടർന്ന് പൗലോസിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഞായറാഴ്ച പുലർച്ചെ 12 മണിയോടെയാണ് കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പൗലോസ് തലയിടിച്ച് വീഴുകയായിരുന്നു.

തല പൊട്ടിയ നിലയിൽ പൗലോസിനെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ റോസിയെ കൂടെ കൂട്ടാതെയായിരുന്നു പൗലോസ് ശുചിമുറിയിലേക്ക് പോയിരുന്നത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com