സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവർ കസ്റ്റഡിയിൽ

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവർ  കസ്റ്റഡിയിൽ
Published on

പത്തനംതിട്ട: തിരുവല്ലയിൽ നിരണത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. മദ്യലഹരിയിൽ ആയിരുന്ന ഓട്ടോ ഡ്രൈവറെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന 5 വിദ്യാർത്ഥികൾ നിസാരപരിക്കുകളോടെ

വൈകിട്ട് നാല് മണിയോടെ നിരണം വില്ലേജ് ഓഫീസിന് അടുത്തായിരുന്നു സംഭവം. കടപ്ര ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ നിരണം വെട്ടിയിൽ ലക്ഷ്മി വിലാസത്തിൽ അശോക് കുമാർ (48) ആണ് അറസ്റ്റിലായത്. വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകട സ്ഥലത്തിന് അടുത്ത് പെയിൻറിംഗ് നടത്തിയിരുന്ന യുവാക്കൾ ഓടിയെത്തി കുട്ടികളെ രക്ഷപ്പെടുത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ അശോക് കുമാറിനെതിരെ പൊലീസ് കേസെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com