drug smuggler

ലഹരി പരിശോധനയ്ക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

കാറും എംഡിഎംഎയും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു.
Published on

കൊല്ലം: കല്ലുംതാഴത്ത് ലഹരിപരിശോധനയ്ക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എക്സൈസിന്റെ കൊല്ലം എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ കാർ തടഞ്ഞ് നിർത്തി പരിശോധന നടത്തുകയായിരുന്നു.

പെട്ടന്ന് പ്രതി കാർ മുന്നോട്ടെടുക്കുകയും ഇൻസ്പെക്ടർ ദിലീപിനെ ഇടിച്ചിട്ട് കാറുമായി കടക്കാൻ ശ്രമിച്ചു. ഉദ്യോഗസ്ഥൻ ഉടൻതന്നെ പിന്നോട്ട് മാറിയതിനാൽ വലിയ അപകടം ഒഴിവായി.

ഇൻസ്പെക്ടറുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.പ്രതിയെ എക്സൈസ് സംഘം പിന്തുടർന്നെങ്കിലും കാറും നാലു ​ഗ്രാം എംഡിഎംഎയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

Times Kerala
timeskerala.com