മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

manappuram
Updated on

വലപ്പാട്: മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിന്റെ ഏഴാമത് വാർഷികാഘോഷം കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. പ്രൊഫസർ ബി അനന്തകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി പി നന്ദകുമാർ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, പ്രൊഫസർ ഡോ. കെ ജി രവി എന്നിവർ വാർഷികദിനാഘോഷ സന്ദേശം നൽകി. സ്കൂൾ ലീഡർ ദേവർദ്ധൻ, മണപ്പുറം ജ്വല്ലറി ഗ്രൂപ്പ് എംഡി സുഷമ നന്ദകുമാർ, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത വി ഡി, പിടിഎ പ്രസിഡന്റ് അജിൽ പി ആർ, സ്കൂൾ അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ കലാമണ്ഡലം ഹൈമാവതി ടീച്ചർ, അറക്കൽ നന്ദകുമാർ, ജയപ്രകാശ്, സ്കൂൾ പിആർഒ കാൻഡി ആൻ്റണി തോമസ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മിൻ്റു പി മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും തനത് കേരളീയ കലാരൂപങ്ങളായ കഥകളി, തെയ്യം, തിരുവാതിര, ഒപ്പന എന്നിവയും അരങ്ങേറി.

Related Stories

No stories found.
Times Kerala
timeskerala.com