എയർ ഗൺ ഉപയോഗിച്ച് ബന്ധുവീട്ടിലേക്ക് വെടിയുതിർത്തു; യുവാവ് അറസ്റ്റിൽ

. സം​ഭ​വ​ത്തി​ൽ വ​ല​പ്പാ​ട് ബീ​ച്ചി​ൽ താ​മ​സി​ക്കു​ന്ന കി​ഴ​ക്ക​ൻ വീ​ട്ടി​ൽ ജി​ത്തി​നെ (35) നാ​ട്ടു​കാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കുകയായിരുന്നു
എയർ ഗൺ ഉപയോഗിച്ച് ബന്ധുവീട്ടിലേക്ക് വെടിയുതിർത്തു; യുവാവ് അറസ്റ്റിൽ
Published on

തൃ​പ്ര​യാ​ർ: എ​യ​ർ ഗ​ൺ ഉ​പ​യോ​ഗി​ച്ച് ബ​ന്ധു​വീ​ട്ടി​ലേ​ക്ക് വെ​ടി​യു​തി​ർ​ത്ത യു​വാ​വി​നെ വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ വ​ല​പ്പാ​ട് ബീ​ച്ചി​ൽ താ​മ​സി​ക്കു​ന്ന കി​ഴ​ക്ക​ൻ വീ​ട്ടി​ൽ ജി​ത്തി​നെ (35) നാ​ട്ടു​കാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കുകയായിരുന്നു. കൊ​ല​പാ​ത​ക കേ​സ് ചു​മ​ത്തി​യ ജി​ത്തി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന പി​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ടി​നു നേ​രെയാ​ണ് ജി​ത്ത് വെ​ടി​വെ​ച്ച​ത്.

പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള പി​തൃ​സ​ഹോ​ദ​രി​യെ കാ​ണാ​ൻ അ​മി​ത​മാ​യി മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ജി​ത്തി​​നോ​ട് ഇ​വ​രു​ടെ മ​ക​ൻ ഹ​രി​യു​ടെ ഭാ​ര്യ മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ വ​ര​രു​തെ​ന്ന് പ​റ​ഞ്ഞ​താ​ണ് വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണം. വെ​ടി​വെ​പ്പി​ൽ വെ​ടി​യു​ണ്ട ത​റ​ച്ച് വീ​ടി​ന്റെ വാ​തി​ലി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ഹ​രി​യു​ടെ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ണ്ട് എ​യ​ർ ഗ​ണ്ണു​ക​ളും പെ​ല്ല​റ്റു​ക​ളും സ​ഹി​തം ജി​ത്തി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com