
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ സാന്നിധ്യം വെള്ളത്തിന് പുറമെ അന്തരീക്ഷത്തിലും കണ്ടെത്തിയതായി റിപ്പോർട്ട്(Amoebic presence). അന്തരീക്ഷത്തിൽ രോഗത്തിന് കാരണമാകുന്ന "അക്കാന്ത അമീബ'’യുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.
സംസ്ഥാനത്ത് രോഗം വന്ന് മരിച്ചവരിൽ ഭൂരിഭാഗം പേരിലും "അക്കാന്ത അമീബ'’യുടെ സാന്നിധ്യമാണ് ഉണ്ടായിരുന്നത്. അന്തരീക്ഷത്തിലുള്ള ജലകണങ്ങളുമായി പ്രവർത്തിച്ചാണ് ഇവ ശരീരത്തിലേക്ക് കടക്കുന്നത്.
അവ പലപ്പോഴും കുളിക്കുമ്പോൾ മൂക്കിലൂടെയാണ് തലച്ചോറിൽ എത്തുന്നത്. അതേസമയം രോഗകാരിയായ അന്തരീക്ഷത്തിലെ അമീബയുടെ സാന്നിധ്യം ജീവന് ഭീഷണി ഉയർത്തുന്നതാണ്.