തിരുവനന്തപുരം : കേരളത്തിൽ പത്ത് മാസത്തിനുള്ളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത് 97 പേർക്കാണ്. ഇത് ആരോഗ്യ വകുപ്പിൻ്റെ കണക്കാണ്. (Amoebic meningoencephalitis outbreak in Kerala )
സംസ്ഥാനത്ത് രോഗം വ്യാപിക്കുകയാണ്. തിരുവനന്തപുരത്ത് മാത്രം നിലവിൽ 3 ആക്റ്റീവ് കേസുകളാണ് ഉള്ളത്. ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് ആശങ്ക ഉണർത്തുന്നുണ്ട്.
കേരളത്തിൽ ഏറ്റവും പുതിയ കേസ് ആറ്റിങ്ങൽ സ്വദേശിയുടേതാണ്. 57കാരൻ്റെ രോഗ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. രോഗത്തെ ചെറുക്കാൻ ജാഗ്രത ആവശ്യമാണ്.