
തിരുവനന്തപുരം : സ്വിമ്മിങ് പൂളിൽ നിന്ന് 17കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സംഭവത്തിൽ ആക്കുളം ടൂറിസ്റ്റ് വില്ലേജ് അധികൃതർക്ക് കർശന നിർദേശവുമായി ആരോഗ്യ വകുപ്പ്. (Amoebic encephalitis in Trivandrum)
പൂളിലെ മുഴുവൻ വെള്ളവും നീക്കം ചെയ്യണമെന്നും, പൂൾ ഭിത്തി തേച്ചുരച്ച് ശുചീകരിക്കണമെന്നും ആണ് നിർദേശം. പുതുതായി വെള്ളം നിറയ്ക്കുമ്പോൾ നിശ്ചിത അളവിൽ ക്ലോറിൻ നിലനിർത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് 17കാരൻ.