കോഴിക്കോട് : വീണ്ടും ഒരാൾക്ക് കൂടി കോഴിക്കോട് ജില്ലയിൽ അമീബിക് മസ്‌തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. രോഗബാധയുള്ളത് പന്തീരാങ്കാവ് സ്വദേശിനിയായ 43കാരിക്കാണ്. (Amoebic encephalitis in Kozhikode)
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. സമീപ കാലത്തായി നിരവധി പേർക്ക് കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പ് ഈ പ്രദേശങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാനോ നീന്താനോ പാടില്ല.