കോഴിക്കോട് : അമീബിക് മസ്‌തിഷ്‌ക്ക ജ്വരം ബാധിച്ച് താമരശേരിയിൽ മരിച്ച 9 വയസുകാരി അനയയുടെ സഹോദരനായ 7 വയസുകാരനും രോഗം സ്ഥിരീകരിച്ചു. കുട്ടിക്ക് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. (Amoebic Encephalitis in Kozhikode )
ചികിത്സ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. കുട്ടിയും വീടിന് സമീപത്തെ കുളത്തിൽ കുളിച്ചിരുന്നു.
ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്നവരുടെ എണ്ണം നാലായി.