കോഴിക്കോട് : വീണ്ടും കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്. ഇടയ്ക്കിടെ രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലയ്ക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ രാജറാം പറഞ്ഞു. (Amoebic encephalitis in Kozhikode )
ഈ രോഗത്തിന് മരണനിരക്ക് വളരെ കൂടുതലാണ്. അണുബാധ ഉണ്ടായാൽ 5-10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.