തിരുവനന്തപുരം : കേരളമാകെ അമീബിക് മസ്‌തിഷ്‌ക ജ്വരത്തിൻ്റെ ഭീഷണിയിലാണ്. ഈ സാഹചര്യത്തിൽ സമരമുഖങ്ങളിൽ പോലീസ് പ്രയോഗിക്കുന്ന ജലപീരങ്കിയുടെ കാര്യത്തിലും ചോദ്യങ്ങൾ ഉയരുന്നു. (Amoebic Encephalitis in Kerala)
ഈ ജലത്തിൽ നിന്ന് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ശക്തമായി വെള്ളം ചീറ്റുമ്പോൾ മൂക്കിൽ കൂടി ജലം കയറിനുള്ള സാധ്യത കൂടുതലാണെന്നും, ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോൾ പോലും മൂക്കിനുള്ളിലേക്ക് വെള്ളം കയറാതെ ശ്രദ്ധിക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് പറഞ്ഞിരിക്കുന്നത്.