തിരുവനന്തപുരം : കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുകയാണ്. ഇത് ആകെ ഭീതി പരത്തുന്നുണ്ട്. ആശങ്കാജനകമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നീന്തൽക്കുളങ്ങൾക്ക് കർശന സുരക്ഷാ നിർദേശം പുറപ്പെടുവിച്ചു. (Amoebic Encephalitis in Kerala)
ആരോഗ്യവകുപ്പ് ഡയറക്ടര്‍ പൊതുജനാരോഗ്യ നിയമ പ്രകാരം പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചാൽ കർശന നടപടി ഉണ്ടാകും. ഇത് പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തൽ കുളങ്ങൾക്കും ബാധകമാണ്.