തിരുവനന്തപുരം : ഈ വർഷം അമീബിക് മസ്‌തിഷ്‌ക്ക ജ്വരം മൂലം 16 പേരാണ് മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കേരളത്തിലാണ് എന്നാണ് വിവരം. (Amoebic Encephalitis in Kerala)
ഇന്ത്യയിൽ 1971 മുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മലിനജലത്തിൽ കുളിക്കുന്നവർക്കാണ് രോഗം വരുന്നതെന്ന് പൊതുവെ ധാരണയുണെങ്കിലും കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗം ബാധിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് മാത്രം 2 വർഷത്തിനിടെ 51 പേർക്കാണ് രോഗം ബാധിച്ചത്. ഇക്കൂട്ടത്തിൽ 6 പേർ മരിച്ചിട്ടുണ്ട്.