Kerala
Amoebic Encephalitis : അമീബിക് മസ്തിഷ്ക ജ്വരം : ചികിത്സയിൽ കഴിയുന്ന 2 പേർ അതീവ ഗുരുതരാവസ്ഥയിൽ
നിലവിൽ കുട്ടികളടക്കം 12 പേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്.
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 2 പേർ അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് വിവരം. (Amoebic Encephalitis in Kerala)
മലപ്പുറം വണ്ടൂർ സ്വദേശിനിയായ 52കാരിയും ഇക്കൂട്ടത്തിലുൾപ്പെടുന്നു. ഇവർ ഐ സി യുവിലാണ്. നിലവിൽ കുട്ടികളടക്കം 12 പേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്.