കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രണ്ടു പേർ അതീവ ഗുരുതരാവസ്ഥയിൽ. (Amoebic Encephalitis in Kerala)
വെൻറിലേറ്ററിൽ ഉള്ളത് രണ്ടു മലപ്പുറം സ്വദേശികളാണ്. 8 ദിവസത്തിനിടെ ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്ന 3 പേരാണ് മരിച്ചത്.
മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചത് വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നുണ്ട് എന്നാണ്. 12 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ഇക്കൂട്ടത്തിൽ 2 പേർ കുട്ടികളാണ്.