കൊല്ലം : കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം. 58കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. (Amoebic encephalitis in Kerala)
ഇവർ ഒരാഴ്ച മുൻപ് പനി ബാധിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. പിന്നീട് രോഗം മൂർച്ഛിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറുകയും ചെയ്തു. ഇവിടെ വച്ചാണ് രോഗം സ്ഥിരീകരിച്ചത്.
ഇതേ പ്രദേശത്ത് തന്നെ രണ്ടു തവണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ആൽത്തറമൂട് സ്വദേശി മരിച്ചിരുന്നു. ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മുപ്പതിലേറെപ്പേർ ചികിത്സയിൽ തുടരുകയാണ്.