കോഴിക്കോട് : കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിനിയായ 6 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.(Amoebic Encephalitis in Kerala )
കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് ശനിയാഴ്ച്ചയാണ്. ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം രണ്ടായി.
കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം പടർന്ന് പിടിക്കുകയാണ്. നെഗ്ലേറിയ ഫൗലേറി, അകാന്തമീബ എന്നിവയാണ് തലച്ചോറിനെ ബാധിക്കുന്നത്.