കൊച്ചി : കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം പടർന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തിൽ പോലീസ് താൽക്കാലികമായെങ്കിലും ജലപീരങ്കി ഉപയോഗിക്കുന്നത് നിർത്തിവയ്ക്കണം എന്ന ആവശ്യം ശക്തമാകുന്നു.(Amoebic Encephalitis in Kerala )
ആരോഗ്യ വിദഗ്ധർ പറയുന്നത് ഇത്തരത്തിൽ ഉപയ്ഗിക്കുന്ന ജലത്തിൽ നിന്ന് രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ്.
ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ ശുദ്ധി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ് സൽമാൻ മനുഷ്യാവകാശ കമ്മീഷനും ഡി ജി പിക്കും പരാതി നൽകി.