
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത് 11 പേരാണ്. ഇക്കൂട്ടത്തിൽ നാല് പേർ കുട്ടികളാണ്. നിലവിൽ ആരുടെയും നില ഗുരുതരമല്ല. (Amoebic Encephalitis in Kerala)
കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ രോഗം സ്ഥിരീകരിച്ച യുവാവിനെയും ഇവിടേക്ക് മാറ്റിയിരുന്നു. ഇതിന് കാരണമായ ജലസ്രോതസ് ഇതുവരെയും കണ്ടെത്തിയിട്ടില്ല.
സംസ്ഥാനത്ത് നിരവധി പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് പറയുന്നത്. ജാഗ്രത വേണമെന്നും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.