കോഴിക്കോട് : കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോടിന് പിന്നാലെ മലപ്പുറത്തെ ചേളാരിയിൽ നിന്നുള്ള 11കാരിക്കാണ് രോഗബാധ ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. (Amoebic Encephalitis in Kerala)
കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ചൊവ്വാഴ്ച്ച സ്രവം പരിശോധിച്ചിരുന്നു. ഇതിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോൾ വെൻറിലേറ്റർ സഹായത്തിലാണ്.
ഇതോടെ കോഴിക്കോട് രോഗം ബാധിച്ഛ് ചികിൽഡയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. 3 മാസം പ്രായമായ കുഞ്ഞും നാൽപ്പതുകാരനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.