കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം (Amoebic Meningoencephalitis) ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പയ്യോളി തുറയൂർ ചൂളക്കാട് വയൽ നെടുംകുനി താഴത്ത് സരസു (58) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
സരസു ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇതോടെ ഈ രോഗം ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആറായി.നിലവിൽ കോഴിക്കോട് സ്വദേശിയായ ഒരാൾ ഉൾപ്പെടെ രണ്ടുപേർ കൂടി മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുണ്ട്.ഇതുവരെ 17 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.