കോഴിക്കോട് : അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിപെട്ട് കഴിഞ്ഞ ദിവസം മരിച്ച റഹീമിനൊപ്പം ജോലി ചെയ്തിരുന്നയാളെയും സമാന ലക്ഷണങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി ശശിയാണ് മരിച്ചത്.(Amoebic Encephalitis death in Kozhikode)
ഇവർ ജോലി ചെയ്തിരുന്ന പന്നിയങ്കരയിലെ ഹോട്ടൽ അടച്ചിടാൻ കോർപ്പറേഷൻ നിർദേശം നൽകി. ഇരുവരും താമസിച്ചിരുന്ന വീടിൻ്റെ കിണറിൽ നിന്നും വെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ചു. പ്രദേശവാസികൾ ആകെ ആശങ്കയിലാണ്.