തിരുവനന്തപുരം : കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം മൂലം രണ്ടു പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇത് തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ്. (Amoebic Encephalitis death in Kerala)
ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത് ഈ മാസം 11ന് നടന്ന മരണങ്ങളാണ്. വള്ളക്കടവ് സ്വാദേശിയായ 52കാരിയും, കൊല്ലത്ത് 91കാരനുമാണ് മരിച്ചത്.
ആരോഗ്യവകുപ്പിൻ്റെ സ്ഥിരീകരണം കേരളത്തിൽ ഇതുവരെയും 62 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുവെന്നാണ്.