കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കേരളത്തിൽ ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശിയായ ഷാജിയെന്ന 47കാരനാണ് ജീവൻ നഷ്ടമായത്. (Amoebic Encephalitis death in Kerala)
ഇതോടെ ഒരു മാസത്തിനിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇക്കാര്യം സ്ഥിരീകരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരാണ്.
എന്നാൽ, ആരോഗ്യവകുപ്പിൻ്റെ ഔദ്യോഗിക കണക്കിൽ ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത് 2 പേർ മാത്രമാണ്.