
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 56കാരി മരണപ്പെട്ടു. മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്. (Amoebic Encephalitis death in Kerala)
ഇവർ അതീവ ഗുരുതരാവസ്ഥയിൽ ഐ സി യുവിൽ ആയിരുന്നു. രണ്ടു കുട്ടികളടക്കം 12 പേരാണ് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്നത്.
വിദേശത്ത് നിന്നടക്കം മരുന്നെത്തിച്ചതാണ് രോഗികളെ ചികിൽസിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.