കോഴിക്കോട് : കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. വയനാട് ബത്തേരി സ്വദേശിയായ 45കാരനാണ് മരിച്ചത്.(Amoebic Encephalitis death in Kerala)
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രതീഷ് എന്നയാളാണ് മരിച്ചത്.
മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് നിലവിൽ 11 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇക്കൂട്ടത്തിൽ രണ്ടു പേർ അതീവ ഗുരുതരാവസ്ഥയിലാണ്.