പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
ഈ മാസം ഒമ്പത് മുതൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻറിലേറ്ററിലാണ്. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.അതേസമയം ഇയാൾക്ക് എവിടെ നിന്ന് രോഗബാധയേറ്റതെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതർ ഊർജിത ശ്രമം തുടങ്ങി.