കോഴിക്കോട് : കേരളത്തിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക്ക ജ്വരം. ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 10 വയസുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. (Amoebic Encephalitis case in Kerala)
കുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. സംസ്ഥാനത്ത് രോഗബാധയുള്ളവരുടെ എണ്ണം കൂടുന്നത് ആശങ്ക പടർത്തുന്നുണ്ട്.
എന്നാൽ, ആശങ്കയുടെ ആവശ്യമില്ല എന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.