കൊച്ചി : താര സംഘടനായ അമ്മയുടെ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് ഇന്ന് മുതൽ നാമനിർദേശ പത്രികകൾ സമർപ്പിച്ച് തുടങ്ങാം. ഇതിനുള്ള അവസാന തീയതി ഈ മാസം 24 ആണ്. (AMMA Presidential Election)
അന്തിമ സ്ഥാനാർഥിപ്പട്ടിക ജൂലൈ 31ന് പുറത്തിറക്കും. ഓഗസ്റ്റ് 15ന് തിരഞ്ഞെടുപ്പും നടക്കും.
ഇത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറിമാർ എന്നിവരുടെ സ്ഥാനങ്ങളിലേക്കാണ്. കുഞ്ചാക്കോ ബോബൻ്റെ പേരടക്കം ഉയർന്നു കേൾക്കുന്നുണ്ട്.