
കൊച്ചി : താര സംഘടന അമ്മയുടെ മുപ്പത്തിയൊന്നാമത് ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. ഇത് കലൂർ ഗോകുലം കൺവെൻഷൻ സെൻ്ററിലാണ് നടക്കുന്നത്. (AMMA meeting in Kochi today )
യോഗത്തിൽ അമ്മയുടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കും. പ്രസിഡൻ്റ് സ്ഥാനത്ത് മോഹൻലാൽ തന്നെ തുടരും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ നിയമിക്കാനാണ് സാധ്യത.
ഉണ്ണി മുകുന്ദൻ ഒഴിഞ്ഞ ട്രഷറർ സ്ഥാനത്തേക്ക് പുതിയ താരമെത്തും. സെറ്റുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും.